പ്രതിഷേധിച്ച് യുവാക്കളും സ്ത്രീകളും

ഡിവൈഎഫ്ഐ, എസ്എഫ്ഐ, എഐഡിഡബ്ല്യുഎ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ നിന്ന്


തൃശൂർ കൊൽക്കത്ത ആർജികാർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ  ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ, എഐഡിഡബ്ല്യുഎ എന്നിവയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. യുവാക്കളും സ്ത്രീകളും വിദ്യാർഥികളുമടക്കം നിരവധി പേർ പ്രതിഷേധത്തിന്റെ ഭാ​ഗമായി. തൃശൂർ സിഎംഎസ് കോളേജിന്റെ മുന്നിൽ നിന്നാരംഭിച്ച പ്രകടനം കോർപറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു. പൊതുയോ​ഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ അധ്യക്ഷയായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി പി ശരത്ത് പ്രസാദ്, ജനാധിപത്യ മഹിളാ അസോസിയേഷൻ  സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ്, സംസ്ഥാന കമ്മിറ്റിയം​ഗം കെ വി നഫീസ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ, ട്രഷറർ കെ എസ് സെന്തിൽകുമാർ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആർ വിഷ്ണു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News