"ദിശ' കലാപരിശീലന ക്യാമ്പ്



തൃശൂർ കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ‘ദിശ' കലാപരിശീലന ക്യാമ്പ് ശനിയാഴ്ച ആരംഭിക്കും. ക്യാമ്പ്‌ ശനി രാവിലെ 11ന്  ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മഹിളാ ശിക്ഷൺ കേന്ദ്രത്തിലെ കുട്ടികൾക്കും മഹിളാ സമഖ്യ സൊസൈറ്റിയുടെ നിർഭയ പദ്ധതിപ്രകാരം പ്രവർത്തിക്കുന്ന എൻട്രി ഹോമുകളിലെ കുട്ടികൾക്കുമാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. ക്യാമ്പ് തിങ്കളാഴ്ച വൈകിട്ട് സമാപിക്കും.കുട്ടികളുടെ സർഗശേഷി വികസനത്തിനും മാനസിക പിന്തുണയ്‌ക്കുമാണ് അക്കാദമി ദിശ പദ്ധതിയിൽ ഉൾപ്പെടുത്തി കലാപരിശീലനക്യാമ്പ് ഒരുക്കുന്നത്. സമഖ്യ സൊസൈറ്റിയുടെ കേരളത്തിലെ വിവിധ ജില്ലകളിലെ എൻട്രി ഹോമുകളിൽ  നിന്നുള്ള 17 വയസ്സ്‌ വരെയുള്ള 40 പെൺകുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. Read on deshabhimani.com

Related News