കർഷക സംഘം ജില്ലാ ജാഥയ്ക്ക് ഉജ്വല വരവേൽപ്പ്
തൃശൂർ വന്യമൃഗ അക്രമണങ്ങൾക്കെതിരെ വനം -വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കിസാൻസഭ നേതൃത്വത്തിൽ 25ന് പാർലമെന്റ് ധർണയും പറവട്ടാനി ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഓഫീസ് ഉപരോധവും സംഘടിപ്പിക്കും. സമരത്തിന്റെ പ്രചാരണാർഥം കർഷക സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ കർഷകർ ഉജ്വല വരവേൽപ്പ് നൽകി. വ്യാഴാഴ്‌ച രാവിലെ ചേലക്കരയിൽ നിന്നാരംഭിച്ച ജാഥയുടെ ആദ്യദിന പര്യടനം പരിയാരത്ത് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കർഷക സംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടി, വൈസ് ക്യാപ്റ്റൻ ജില്ലാ പ്രസിഡന്റ് പി ആർ വർഗീസ്, മാനേജർ ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണൻ, എം എം അവറാച്ചൻ, കെ വി സജു, പി ഐ സജിത, പി എ ബാബു, എം ബാലാജി, സെബി ജോസഫ്, ടി വി സുനിൽകുമാർ, പി എസ് ബാബു, ഇ എം വർഗീസ്, എം ആർ രഞ്‌ജിത്, ജെയ്‌മോൻ താക്കോൽക്കാരൻ, എ എൻ കൃഷ്‌ണകുമാർ, ടി എൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ചേലക്കരയിൽ എം ഹരിനാരായണൻ അധ്യക്ഷനായി. വാഴക്കോട് വളവിൽ എൻ എസ് ജയിംസും ഓട്ടുപാറയിൽ എം എസ് സിദ്ധനും കോഞ്ചേരി റോഡിൽ സി എ സന്തോഷും പട്ടിക്കാട് മാത്യൂ നൈനാനും മാന്ദാമംഗലത്ത് കെ എം വാസുദേവനും കോടാലിയിൽ പി കെ രാജനും അധ്യക്ഷനായി. പരിയാരത്ത് നടന്ന ആദ്യദിന സമാപന യോഗം കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. മായ ശിവദാസൻ അധ്യക്ഷയായി. വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന് തൃശൂർ കോർപറേഷൻ ഓഫീസ് പരിസരത്ത് നിന്ന് പര്യടനം ആരംഭിക്കും. ജാഥ വൈകിട്ട് ആറിന് ഊരകത്ത് സമാപിക്കും. മുരളി പെരുനെല്ലി എംഎൽഎ സംസാരിക്കും. Read on deshabhimani.com