വടക്കാഞ്ചേരി ഗവ. ആയുർവേദ വിഷവൈദ്യ ആശുപത്രിക്ക് പുതിയ ഒപി ബ്ലോക്ക്
വടക്കാഞ്ചേരി ഇരട്ടക്കുളങ്ങരയിലെ വടക്കാഞ്ചേരി ഗവ. വിഷവൈദ്യ ആശുപത്രിക്ക് പുതിയ ഒപി ബ്ലോക്ക് നിർമിക്കുന്നതിന് ഒരു കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. തലപ്പിള്ളി താലൂക്ക് ആസ്ഥാനത്ത് 78 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ആശുപത്രി ജില്ലയിലെ പ്രധാന വിഷവൈദ്യ ആശുപത്രികളിൽ ഒന്നാണ്. നാല് കിടക്കകളുടെ സൗകര്യമാണ് നിലവിലുള്ളത്. പ്രൊസീജിയർ റൂം, ഡ്രെസ്സിങ് റൂം, നഴ്സിങ് സ്റ്റേഷൻ, സിഎംഒ റൂം, പഞ്ചകർമ റൂം, ഓഫീസ്, ഫാർമസി, സ്റ്റോറുകൾ, സ്റ്റാഫ് റൂം, ടോയ്‌ലറ്റുകൾ, സ്റ്റെയർ, കിച്ചൺ, സെക്യൂരിറ്റി റൂം, ലിഫ്റ്റ് എന്നിങ്ങനെ വിപുലമായ മാസ്റ്റർ പ്ലാനാണ് ആശുപത്രി വികസനത്തിനായി തയ്യാറാക്കിയിട്ടുള്ളത്. പഴയ കെട്ടിടത്തെ എല്ലാവിധ പഞ്ചകർമ ചികിത്സാ സംവിധാനങ്ങളും പേവാർഡ് അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാകുന്ന ഐപി ബ്ലോക്കാക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു. പാർക്കിങ് സൗകര്യം വിപുലീകരിക്കും. ഒപി റൂം, ഒബ്സെർവഷൻ റൂം, റിസപ്ഷൻ ഏരിയ അടക്കമുള്ള ആധുനിക കെട്ടിടമാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കുന്നതെന്നും എംഎൽഎ അറിയിച്ചു. Read on deshabhimani.com