വാർഡ് വിഭജനം: പരാതികൾ ബോധിപ്പിക്കാം
തൃശൂർ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന്റെ നിർദ്ദേശ പ്രകാരം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ വർഡ് പുനർവിഭജനം ചെയ്തതിന്റെ വിജ്ഞാപനവും അതിർത്തി നിർണ്ണയിച്ചതിന്റെ കരട് നിർദ്ദേശങ്ങളും പ്രസിദ്ധീകരിച്ചു. അതത് പഞ്ചായത്ത് /നഗരസഭ നോട്ടീസ് ബോർഡ്, വായനശാലകൾ, വില്ലേജ് ഓഫീസുകൾ, റേഷൻ കടകൾ എന്നിവിടങ്ങളിലും ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്‌സൈറ്റായ https://wardmap.ksmart.live ലും panchayat.lsgkerala.gov.in/(പഞ്ചായത്തിന്റെ പേര്) എന്ന സൈറ്റിലുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിർദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപവും, അഭിപ്രായങ്ങളും ഡിസംബർ 3 ന് മുൻപ് സംസ്ഥാന ഡീലിമിറ്റേഷൻ സെക്രട്ടറി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മുൻപാകെ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. ഡീലിമിറ്റേഷൻ കമ്മീഷൻ നിശ്ചയിക്കുന്ന തിയ്യതിയിൽ പരാതിക്കാരൻ നേരിട്ട് ഹാജരാകേണ്ടതാണ്. Read on deshabhimani.com