ജില്ലാ സഹകരണ വാരാഘോഷം സമാപിച്ചു
കുന്നംകുളം അഖിലേന്ത്യാ സഹകരണ വാരാഘോഷം, തൃശൂർ ജില്ലാതല സമാപനം കുന്നംകുളത്ത് നടന്നു. പരിപാടിയുടെ ഭാഗമായി സഹകരണ സംഗമവും ഘോഷയാത്രയും സംഘടിപ്പിച്ചു. തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ കുന്നംകുളം ലോട്ടസ് പാലസിൽ സംഘടിപ്പിച്ച സമാപന സമ്മേളനം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആൻസി വില്യംസ്, കെ വി നഫീസ എന്നിവർ മുഖ്യാതിഥികളായി. തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ രാമചന്ദ്രൻ, അസി. രജിസ്ട്രാർ (ജനറൽ) കെ കെ സാബു, കുന്നംകുളം അസി. രജിസ്ട്രാർ (ജനറൽ) എസ് എൻ ആരാധന, കുന്നംകുളം അർബൻ സഹകരണ സംഘം പ്രസിഡന്റ് കെ എ അസീസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രസംഗ പ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനദാനം തൃശൂർ ജോ. രജിസ്ട്രാർ ജനറൽ ജൂബിലിറ്റി കുര്യാക്കോസ് നടത്തി. "സ്ത്രീകൾ, യുവജനങ്ങൾ, ദുർബല വിഭാഗക്കാർ, എന്നിവർക്കുള്ള സഹകരണ സ്ഥാപനങ്ങൾ ’ വിഷയത്തിൽ കണ്ണൂർ ഐസിഎം ഫാക്കൽറ്റി ടി മുഹമ്മദ് ഷഹീർ പ്രബന്ധാവതരണം നടത്തി. തലപ്പിള്ളി അസി. ഡയറക്ടർ ഓഡിറ്റ് ജോജി പോൾ മോഡറേറ്ററായി. തുടർന്ന് കുന്നംകുളം മുൻസിപ്പൽ സീനിയർ ഗ്രൗണ്ട് പരിസരത്തു നിന്ന് ആരംഭിച്ച ഘോഷയാത്ര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. Read on deshabhimani.com