വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് അജ്ഞാതൻ തീയിട്ടു
തൃശൂർ വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് അജ്ഞാതൻ തീയിട്ടു. ശനി വൈകീട്ട് ഏഴിനായിരുന്നു സംഭവം. വില്ലടം കുറ്റ്യാലിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിലേയും ഓഫീസിലേയും മേശകളും മരുന്നും ഭാഗികമായി കത്തിനശിച്ചു. ഓഫീസിലുണ്ടായിരുന്ന ഹെഡ് ക്ലർക്ക് അനുപിന്റെ ജീൻസിലും തീപിടിച്ചു. കാലിൽ പൊള്ളലേറ്റ അനൂപിനെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേശയിൻ ഉണ്ടായിരുന്ന മരുന്നുകളും പുസ്‌തകങ്ങളുമാണ് കത്തി നശിച്ചത്. കുടുംബാരോഗ്യ കേന്ദ്രം അടയ്‌ക്കുന്നതിന് മുൻപായിരുന്നു മാസ്‌ക്ക് ധരിച്ചെത്തിയയാൾ കുപ്പിയിൽ ഇന്ധനവുമായെത്തി തീ ഇട്ടത്. സംഭവം നടക്കുമ്പോൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലേഡി സ്റ്റാഫ് വിജിനി, ആംബുലൻസിന്റെ ഡ്രൈവർ അൻസാർ എന്നിവർ ഉണ്ടായിരുന്നു. ഇവർ ബഹളം വെച്ചതോടെ അജ്ഞാതൻ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ജീവനക്കാരും ചേർന്ന് തീയണച്ചു.രണ്ട് ദിവസം മുൻപ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മാസ്‌ക്ക് ധരിച്ചെത്തിയ അജ്ഞാതൻ മരുന്ന് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ബഹളം വെച്ചിരുന്നതായി ജീവനക്കാർ പറഞ്ഞു. ഒല്ലൂർ എസിപി മുഹമ്മദ് നദീം, വിയ്യൂർ സി ഐ മിഥുൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. Read on deshabhimani.com