പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം
തൃശൂർ പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യവുമായി ജീവനക്കാരും അധ്യാപകരും എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് വി വി ശശി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, ഡോ. യു സലിൽ (കെജിഒഎ സംസ്ഥാന സെക്രട്ടറി), എൻ ബി സുധീഷ്‌കുമാർ (കെജിഎൻഎ സംസ്ഥാന ട്രഷറർ), സി വി ഡെന്നി (കെഎയുഇഎ ജനറൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു. Read on deshabhimani.com