ആർട്ടിസാൻസ് യൂണിയൻ 
ജില്ലാ കൺവൻഷൻ

കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി 
നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ  യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി കെ ശിവരാമൻ അധ്യക്ഷനായി.  യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ പി കെ ഷാജൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്, ടി സുധാകരൻ, പി ആർ വിൽസൺ, ഷൈല ജയിംസ്, വിജയരേഖ എന്നിവർ സംസാരിച്ചു വിവിധ ഏരിയകളിൽ ചേർത്ത മെമ്പർഷിപ്‌ ഏരിയ സെക്രട്ടറിമാർ സംസ്ഥാന ജനറൽ സെക്രട്ടറിയെ ഏൽപ്പിച്ചു. Read on deshabhimani.com

Related News