നിക്ഷേപ തട്ടിപ്പ് : പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ്‌ ഡയറക്‌ടർ അറസ്‌റ്റിൽ



ചാവക്കാട് നിക്ഷേപ തട്ടിപ്പ് പ്രതികളിലൊരാളെ ചാവക്കാട് പൊലിസ് പിടികൂടി. ചാവക്കാട് പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ മലയാളി ക്ഷേമനിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം തുക തിരികെ നൽകാതെ  വഞ്ചിച്ച കേസിൽ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്ടർ ഗുരുവായൂർ തിരുവെങ്കിടം താണിയിൽ പ്രഭാകര(64)നെയാണ് ചാവക്കാട് എസ് ഐ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പത്തുമാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്‌  വീട്ടിലെത്തി പ്രതിയെ അറസ്റ്റു ചെയ്തത്. പാവറട്ടി,വാടാനപ്പളളി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരെ അറുപതിലധികം കേസുകളുണ്ട്.  .10 കോടിയിലധികം രൂപയാണ് സംഘം തട്ടിപ്പുനടത്തിയത്.കേസിൽ ഇനിയും പ്രതികളെ അറസ്റ്റു ചെയ്യാൻ ബാക്കിയുണ്ട്. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.  എസ്ഐ കെ വി വിജിത്ത്, സിപിഒമാരായ റോബിൻസൺ, ഇ കെ ഹംദ്, പി കെ രജനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.   Read on deshabhimani.com

Related News