വീട് കുത്തിത്തുറന്ന് മോഷണം



ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. നിലവിളക്ക്, ഉരുളി ഉൾപ്പെടെയുള്ള പാത്രങ്ങൾ കവർന്നു. ശ്രീനാരായണ വായനശാലയ്‌ക്ക് സമീപം മേനോത്ത് രതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ കുടുംബസമേതം വിദേശത്താണ്. വീടിന്റെ പുറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്‌ടാക്കൾ അകത്ത് കടന്നത്. രണ്ട് നിലവിളക്ക്, കുട്ടകം, ചെമ്പ് പാത്രങ്ങൾ തുടങ്ങിയവയാണ് മോഷ്ടിച്ചത്. ചൊവ്വ പകൽ രണ്ടോടെയാണ്‌ മോഷണം നടന്നതെന്ന് പറയുന്നു. രണ്ട് നാടോടി സ്ത്രീകളെ പരിസരത്ത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. തൊട്ടടുത്ത് താമസിക്കുന്ന രതീഷിന്റെ സഹോദരൻ രമേഷ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഒന്നര വർഷം മുമ്പും ഇതേ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്. കയ്പമംഗലം പൊലീസിൽ പരാതി നൽകി. സി വി സെന്ററിനടുത്ത് ഒരു വീട്ടിലും മോഷണ ശ്രമം നടന്നു. Read on deshabhimani.com

Related News