ട്രാൻസ് അനുസ്‌മരണ ദിനാചരണം
തൃശൂർ സഹയാത്രികയും ബിഫോർ സുരക്ഷ ടിജി പ്രോജക്റ്റും സാത്തിയും സംയുക്തമായി ട്രാൻസ് അനുസ്‌മരണ ദിനാചരണം സംഘടിപ്പിച്ചു. പൂങ്കുന്നം സഹയാത്രിക ഓഫീസിൽ സൈക്കോളജിസ്റ്റ് ഡോ. ഹെന ‘ക്വിയർ വ്യക്തികൾക്കായുള്ള മാനസികാരോഗ്യ പരിപാലന പ്രായോഗിക മാർഗങ്ങൾ’ വിഷയത്തിൽ ക്ലാസെടുത്തു. നടുവിലാലിൽ നിന്ന് ആരംഭിച്ച് പാറമേക്കാവ് ക്ഷേത്രപരിസരം വരെ അനുസ്‌മരണ റാലിയും തുടർന്ന് അനുസ്‌മരണ യോഗവും നടന്നു. Read on deshabhimani.com