ഒറ്റയാന്‍ കാര്‍ തകര്‍ത്തു

മലക്കപ്പാറയില്‍ ഒറ്റയാന്‍ തകര്‍ത്ത കാര്‍


ചാലക്കുടി  വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ ഒറ്റയാൻ ഇടിച്ചു തകർത്തു. അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ ചെക്ക്പോസ്റ്റിന് സമീപം ബഷീറിന്റെ കാറാണ് തകർന്നത്.  ഇടിയുടെ ആഘാതത്തിൽ കാർ തിണ്ണയിലിടിച്ച്‌  തിണ്ണ ഭാഗികമായി തകർന്നു. ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്ന്  നോക്കിയപ്പോഴേക്കും ആന സ്ഥലം വിട്ടിരുന്നു. മലക്കപ്പാറയിൽ എസ്റ്റേറ്റിൽത്തന്നെ ധാരാളം ആളുകൾ താമസിക്കുന്നുണ്ട്. ഇവിടെ ആനക്കൂട്ടം നിത്യേന വന്ന് ശല്യമുണ്ടാക്കുന്നത് പതിവാണ്.  ആനശല്യം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് എസ്റ്റേറ്റ് തൊഴിലാളികളുടേയും വ്യാപാരികളുടേയും പരാതി. കേരള അതിർത്തിയിലുള്ള മലക്കപ്പാറയിൽ നേരത്തേ അങ്കണവാടിയും സ്‌കൂളും റേഷൻകട, പലവ്യഞ്ജനക്കട എന്നിവയും ഈയടുത്ത ദിവസങ്ങളിലാണ് ആനക്കൂട്ടം നശിപ്പിച്ചത്. ആനശല്യംമൂലം തോട്ടം തൊഴിലാളികൾ ജോലിക്ക് പോകുന്നതുതന്നെ ഭയന്നാണ്. മലക്കപ്പാറയ്‌ക്ക് തൊട്ടടുത്തുള്ള വനംവകുപ്പിന്റെ പെരുമുഴി ഫോറസ്റ്റ് ഓഫീസിന്റെ വാതിലും ജനലുകളും ആന തകർത്തിട്ടുണ്ട്. Read on deshabhimani.com

Related News