അർജുനെ രക്ഷിക്കാൻ മുട്ടുകുത്തി പ്രതിഷേധം
തൃശൂർ കർണാടക അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ രക്ഷിക്കുന്നതിനുള്ള ദൗത്യം വൈകുന്നതിൽ പ്രതിഷേധിച്ച് ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂരിൽ മുട്ടുകുത്തി സമരം നടത്തി. ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി കെ ജോൺ ഉദ്ഘാടനം ചെയ്തു. ഷീരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാദൗത്യം മന്ദഗതിയിലാണ്. ആറാം ദിനമായിട്ടും അർജുനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കർണാടക സർക്കാരിന് വീഴ്ചയുണ്ടായതായി പ്രതിഷേധക്കാർ പറഞ്ഞു. സെക്രട്ടറി പി ആർ ശരവണൻ, പി ജെ വർഗീസ് എന്നിവരും സംസാരിച്ചു. Read on deshabhimani.com