മസാജ് സെന്റർ മറവിൽ പെൺവാണിഭം: 2 പേർ അറസ്റ്റിൽ
കുന്നംകുളം മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടത്തിയ 2പേർ അറസ്റ്റിൽ. കറുകപുത്തൂർ പുലാമന്തോൾ വളപ്പിൽ വീട്ടിൽ അബി സലീത്ത് (33), റിസപ്ഷനിസ്റ്റ് ഷൊർണൂർ വാഴയിൽ കല്ലിപ്പാടം വിഷ്ണു (22) എന്നിവരെയാണ് കുന്നംകുളം സിഐ യു കെ ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. മസാജ് സെന്റർ ഉടമ കണ്ണൂർ മുണ്ടയാംപറമ്പ് എലപളത്തൂർ വീട്ടിൽ രതീഷി (35) നെതിരെയും കേസെടുത്തു. ഇയാൾ ഒളിവിലാണ്. കുന്നംകുളം ട്രഷറി റോഡിലെ ലിവ എസൻസ് സ്പാ സ്ഥാപനത്തിന്റെ മറവിലാണ് പെൺവാണിഭം നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ദിവസങ്ങളായി സ്ഥലം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിലെ രണ്ടു പേരും, ഇവിടേക്കെത്തിയ രണ്ടുപേരും പിടിയിലായത്. ലോഡ്ജ് ഉടമയുടെ മകനേയും ജീവനക്കാരനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സമയം കേന്ദ്രത്തിൽ 20 വയസിനും 25 വയസിനുമിടയിലുള്ള നാല് യുവതികളും രണ്ടു പുരുഷൻമാരും ഉണ്ടായിരുന്നു. ലിവാ ടവറിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഗുരുവായൂർ എസിപി ടി എസ് സിനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്ഡ്. Read on deshabhimani.com