സിപിഐ എം പ്രതിഷേധിച്ചു



ചാലക്കുടി ട്രാംവേ റോഡ് സഞ്ചാരയോഗ്യമാക്കുക, കരാറുകാരുമായുള്ള കോടശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിപിഐ എം  നേതൃത്വത്തിൽ താഴൂർ പള്ളി പരിസരത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജൽ ജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തതിനെ തുടർന്ന് റോഡ് സഞ്ചാരയോഗ്യമല്ലാതായി.  ജിഎ-സ്പിയിട്ട് നികത്തി ടാർ ചെയ്യാൻ കരാറിൽ വ്യവസ്ഥയുണ്ടായിട്ടും അത്തരം പ്രവൃത്തികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാൻ പഞ്ചായത്ത് പ്രസിഡന്റോ വാർഡ് അംഗമോ  തയ്യാറാകുന്നില്ലെന്ന് സമരക്കാർ കുറ്റപ്പെടുത്തി. വിദ്യാർഥികളടക്കം നിരവധി പേർ സഞ്ചരിക്കുന്ന റോഡാണിത്. വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് ഇവിടെ അപകടങ്ങളും പതിവായി. ഈ സാഹചര്യത്തിലാണ് പ്രദേശവാസികളെ സംഘടിപ്പിച്ച് സമരം നടത്തിയത്. എൽഡിഎഫ് പഞ്ചായത്ത് പാർലമെന്ററി ലീഡർ ഇ എ ജയതിലകൻ ഉദ്ഘാടനം ചെയ്തു. കെ വി ബാബു അധ്യക്ഷനായി. വി ജെ വില്യംസ്, ടി ആർ ബാബു, പ്രീത സുനിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News