തൃശൂര്‍ കലക്ടറേറ്റില്‍ ലഭിച്ചത് 1 കോടി രൂപ



തൃശൂർ  ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തൃശൂർ കലക്ടറേറ്റ് മുഖേനയെത്തിയത് ഒരു കോടിയിലധികം രൂപ. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് സഹായങ്ങളുമായെത്തുന്നത്. കലക്ടറേറ്റിൽ നേരിട്ടും അല്ലാതെയും ഇതുവരെ  1,00,45,073  രൂപ ലഭിച്ചു. കുഞ്ഞുങ്ങൾ മുതൽ സഹായവുമായെത്തി. വ്യക്തികൾ, വിദ്യാർഥികൾ, സംഘടനകൾ, കലാ-സാംസ്‌കാരിക കൂട്ടായ്മകൾ, ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉത്സവ കൂട്ടായ്മ, വാട്‌സ് ആപ് കൂട്ടായ്മ, ക്ഷേത്രം, പൂരാഘോഷ കമ്മിറ്റികൾ, സർക്കാർ വകുപ്പുകൾ, തൊഴിലാളി യൂണിയനുകൾ, ഭിന്നശേഷി സംഘടനകൾ, തട്ടുകടത്തൊഴിലാളികൾ, ക്ഷേമസംഘടനകൾ, പൂർവ വിദ്യാർഥി കൂട്ടായ്മകൾ, സ്വയം സഹായ സംഘങ്ങൾ, സർക്കാർ-–- സ്വകാര്യ ജീവനക്കാരുടെ കൂട്ടായ്മ, അക്ഷരക്കൂട്ടായ്മ, വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മ എന്നിങ്ങനെ ഒട്ടേറെപ്പേരാണ് ദുരിതബാധിതരുടെ പുനരധിവാസത്തിനായി കൈകോർത്തത്.‌‌‌ Read on deshabhimani.com

Related News