യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു

കേരള പിഎസ്--സി എംപ്ലോയീസ് യൂണിയൻ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല


തൃശൂർ കൊൽക്കത്ത ആർജികാർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ കേരള പിഎസ്--സി എംപ്ലോയീസ് യൂണിയൻ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. പ്രതിഷേധ കൂട്ടായ്മയിൽ സംസ്ഥാന വനിതാ കമ്മിറ്റി ജോയിന്റ് കൺവീനർ കെ ടി ജ്യോത്സ്ന നാഥ് അധ്യ ക്ഷയായി. പി എസ് സി ഇ യു ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം പി പ്രീതി സംസാരിച്ചു. Read on deshabhimani.com

Related News