നഴ്സിങ്‌ അസിസ്റ്റന്റ് ഒഴിവുകളിൽ നിയമനം 
നടത്തണം; കെജിഎച്ച്ഇഎ



തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്സിങ്‌ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്, രണ്ട് ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തണമെന്ന് കേരള ഗവ. ഹോസ്‌പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി അജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ അനിലൻ അധ്യക്ഷനായി. കെജിഎച്ച്ഇഎ ജില്ലാ സെക്രട്ടറി കെ എ ജയൻ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയറ്റംഗം എസ് ധനുഷ്, എം കെ റാഫേൽ മരോട്ടിക്കൽ, സുബ്രഹ്മണ്യൻ,  പി സി ലത, സി രാധാകൃഷ്ണൻ  എന്നിവർ സംസാരിച്ചു.  കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, രോഗികളുടെ ക്രമാതീതമായ വർധന അടിസ്ഥാനമാക്കി മെഡിക്കൽ കോളേജുകളിലെ നഴ്സിങ്‌ അസിസ്റ്റന്റ് (ഗ്രേഡ് 1,2), ജൂനിയർ ലാബ് അസിസ്റ്റന്റ്, സിഎസ്ആർ ടെക്നീഷ്യൻ, തിയേറ്റർ ടെക്നീഷ്യൻ എന്നീ തസ്തികകളുടെ എണ്ണം വർധിപ്പിക്കുക, ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലെ നിലവിലെ അപാകം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ കൺവൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.  ജില്ലാ ഭാരവാഹികളായി സി രാധാകൃഷ്ണൻ (ജില്ലാ പ്രസിഡന്റ്), എം കെ റാഫേൽ മരോട്ടിക്കൽ (ജില്ലാ സെക്രട്ടറി), ഇ  അനിലൻ (വൈസ് പ്രസിഡന്റ്), കെ എ ജയൻ (ജോയിന്റ് സെക്രട്ടറി)  പി സി ലത (ട്രഷറർ) എന്നിവരെ തെഞ്ഞെടുത്തു Read on deshabhimani.com

Related News