കടമുറി ഒഴിപ്പിക്കല്‍ സംബന്ധിച്ച തര്‍ക്കം: കടയുടമയ്ക്ക്‌ വെട്ടേറ്റു



ചാലക്കുടി കടമുറി ഒഴിപ്പിക്കൽ സംബന്ധിച്ച തർക്കത്തിനിടെ കടയുടമയ്ക്ക്‌ വെട്ടേറ്റു. എറണാകുളം സ്വദേശി അലഷ്യകോടത്ത്  മിൽട്ടൺ (46) ആണ് വെട്ടേറ്റത്. ശനി പകലാണ്‌ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മേലൂർ സ്വദേശി കൂരൻ വീട്ടിൽ വർഗീസ്(72)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത് ജങ്ഷനിൽ മിൽട്ടന്റെ ഉടമസ്ഥതിയുള്ള കടമുറിയിൽ  രണ്ട് വർഷമായി  വർഗീസ് കണ്ണട വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. വാടക സംബന്ധിച്ച തർക്കമാണ് ശനിയാഴ്ച വാക്കേറ്റത്തിലും പിന്നീട് കൈയാങ്കളിയിലും കലാശിച്ചത്. വാക്കേറ്റത്തിനിടെ വർഗീസ് കൈയിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് മിൽട്ടനെ വെട്ടി.  ചെവിക്ക് മുറിവേറ്റ മിൽട്ടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിൽട്ടനൊപ്പം വന്ന ബന്ധു സേവ്യറിനും പരിക്കേറ്റു. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച വർഗീസിനെ നാട്ടുകാർ കിഴ്‌പ്പെടുത്തുകയായിരുന്നു. Read on deshabhimani.com

Related News