പൂരം മുടക്കുന്ന ഉത്തരവ്‌ 
റദ്ദാക്കണം: സിപിഐ എം



 തൃശൂർ  പൂരം നടത്തിപ്പ്‌ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവ് റദ്ദാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സ്ഫോടക വസ്തു നിയമത്തിൽ വരുത്തിയ ഭേദഗതി കേരളത്തിലെ പൂരങ്ങളെ പൊതുവിലും തൃശൂർ പൂരത്തെ വിശേഷിച്ചും ബാധിക്കുന്നതാണ്. വെടിക്കെട്ട് പുരയിൽ നിന്ന് 200 മീറ്റർ അകലെയായിരിക്കണം വെടിക്കെട്ട് നടത്തേണ്ടതെന്ന ഭേദഗതി തൃശൂർ പൂരം വെടിക്കെട്ടിനെ പ്രതിസന്ധിയിലാക്കും. കേന്ദ്രമന്ത്രി സുരേഷ്ഗോപി പൂരം നടത്തിപ്പിനെന്ന പേരിൽ കഴിഞ്ഞമാസം തൃശൂരിൽ വിളിച്ച യോഗം പ്രഹസന്നമായിരുന്നുവെന്ന്‌ കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.       കഴിഞ്ഞ പൂരക്കാലത്ത് തൃശൂർ പൂരത്തിനിടയിൽ കടന്ന് കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയ സംഘപരിവാർ കേന്ദ്രസർക്കാരിന്റെ പുതിയ ഭേദഗതിയെക്കുറിച്ച് മറുപടി പറയണം. ഒന്ന് പറയുകയും മറ്റൊന്ന് നടപ്പാക്കുകയും ചെയ്യുന്ന ആർഎസ്എസ്, ബിജെപി ശക്തികളുടെ കള്ളക്കളി ജനങ്ങൾ തിരിച്ചറിയണം. സുരേഷ് ഗോപി കേന്ദ്രമന്ത്രിയെന്ന നിലയിൽ തികഞ്ഞ പരാജയമാണെന്ന് കേന്ദ്രത്തിന്റെ പൂരം നിലപാട് അടിവരയിടുന്നു. പൂര പ്രേമികൾക്ക് വേണ്ടി ശബ്ദിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. തൃശൂർ പൂരം സുഗമമായി നടത്താൻ നിരന്തരം ഇടപെട്ട സംസ്ഥാന സർക്കാരിനെയും മന്ത്രിമാരെയും ആക്ഷേപിച്ചവർ യാഥാർഥ്യം തിരിച്ചറിയണമെന്ന്‌ ജില്ലാ സെക്രട്ടറിയറ്റ്‌  അഭ്യർഥിച്ചു. Read on deshabhimani.com

Related News