കൂര്‍ക്കഞ്ചേരി റോഡ് കോണ്‍ക്രീറ്റിങ്: ആദ്യഘട്ടം പൂർത്തിയായി



തൃശൂർ കോർപറേഷൻ 10 കോടി  ചെലവിൽ പുനർനിർമിക്കുന്ന കൂർക്കഞ്ചേരി മുതൽ സ്വരാജ് റൗണ്ട് വരെ റോഡിന്റെ   കോൺക്രീറ്റിങ്‌  പ്രവൃത്തി ഒന്നാംഘട്ടം പൂർത്തീകരിച്ചു.  രണ്ടാം ഘട്ടമായി  ചൊവ്വാഴ്‌ച മുതൽ  കൂർക്കഞ്ചേരി മുതൽ മെട്രോ വരെയുള്ള ഭാഗം കോൺക്രീറ്റിങ്‌  ആരംഭിക്കും.      അതിനാൽ  ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചു. വാഹനങ്ങൾ  കണ്ണംകുളങ്ങര വഴിയും നെടുപുഴ വഴിയും   നഗരത്തിലേയ്ക്ക് പ്രവേശിച്ച്‌  തിരിച്ചുപോകണം.  ഈ പദ്ധതി അതിവേഗം പൂർത്തീകരിക്കുന്നതിന് പൊതുജനങ്ങൾ സഹകരിക്കണമെന്ന്‌ മേയർ എം കെ വർഗീസ്‌ അഭ്യർഥിച്ചു. Read on deshabhimani.com

Related News