യു ആർ പ്രദീപിന് കെട്ടിവയ്ക്കാനുള്ള തുക പികെഎസ് നൽകി
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന് കെട്ടിവയ്ക്കാനുള്ള തുക പികെഎസ് ജില്ലാ കമ്മിറ്റി കൈമാറി. ജില്ലാ സെക്രട്ടറി കെ വി രാജേഷ്, സ്ഥാനാർഥിക്ക് തുക കൈമാറി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി കെ ഗിരിജ, ജില്ലാ പ്രസിഡന്റ് ഡോ. എം കെ സുദർശൻ, പി എ പുരുഷോത്തമൻ, എൻ കെ പ്രമോദ് കുമാർ, കെ വി ബാബു, എം ആർ രതി മോഹൻ, ശശികല സുബ്രഹ്മണ്യൻ, പി എ ഉണ്ണിക്കൃഷ്ണൻ, അജയൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com