കുറുവ സംഘാംഗമെന്ന് വാട്സ്ആപ്പില്‍ പ്രചാരണം പൊലീസിൽ പരാതി നൽകി യുവാവ്
ചേർപ്പ് കുറുവ മോഷണ സംഘാംഗമാണെന്ന് വ്യാപകമായി വാട്സ്ആപ്പില്‍ വ്യാജ പ്രചാരണം നടന്നതിനെത്തുടർന്ന് കാട്ടൂർ സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്ത്. കാട്ടൂർ മുനയം സ്വദേശി കൊല്ലയിൽ വിനോദാണ് ചേർപ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. കരിങ്കല്ല് പണിക്കാരനായിരുന്ന വിനോദ് മരം മുറിച്ച് വിറകാക്കി വിറ്റും മണ്ണ് പണികൾ ചെയ്തുമാണ് ജീവിക്കുന്നത്. തൊഴിൽ തേടി ആറാട്ടുപുഴ പരിസരത്തെത്തിയ ഇയാളുടെ ഫോട്ടോയെടുത്ത് കുറുവാ സംഘാംഗമെന്ന് വിശേഷിപ്പിക്കുകയും ഇയാളെ സൂക്ഷിക്കണമെന്നുള്ള സന്ദേശങ്ങൾ വ്യാപകമായി വാട്സ്ആപ്പില്‍ പ്രചരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. വ്യാജ പ്രചാരണത്തെത്തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയില്‍ പറയുന്നു. Read on deshabhimani.com