ഖാദി തുണിത്തരങ്ങൾക്ക് 30ശതമാനം റിബേറ്റ്
തൃശൂർ ക്രിസ്‌മസ്, പുതുവത്സരത്തിനോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് തുണിത്തരങ്ങളുടെ ചില്ലറ വിൽപ്പനയ്ക്ക് 30ശതമാനം സ്‌പെഷ്യൽ റിബേറ്റ് അനുവദിച്ചു. 23 മുതൽ ജനുവരി നാലുവരെ വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം, പാലസ് റോഡ്, ഒളരിക്കര എന്നീ ഖാദി ഗ്രാമസൗഭാഗ്യയിലും പാവറട്ടി, കേച്ചേരി, പൂവത്തൂർ എന്നിവിടങ്ങളിലുള്ള ഖാദി സൗഭാഗ്യകളിലും ഗ്രാമശില്പകളിലും ഖാദി കോട്ടൺ, സിൽക്ക്, സ്പൺ സിൽക്ക് തുണിത്തരങ്ങള്‍ക്ക് 30ശതമാനം വരെ റിബേ റ്റ് ലഭിക്കും. സർക്കാർ, -അർധ സർക്കാർ, -പൊതുമേഖലാ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ടാകും. ഫോൺ: 0487–-2338699. Read on deshabhimani.com