സിപിഐ എം ഒല്ലൂർ, മണലൂർ 
ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

സിപിഐ എം ഒല്ലൂർ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്യുന്നു


 ഒല്ലൂർ  സീതാറാം യെച്ചൂരി നഗർ (മരോട്ടിച്ചാൽ  മാർതോമ ധർമോ പാരിഷ് ഹാൾ) സിപിഐ എം ഒല്ലൂർ ഏരിയ സമ്മേളനത്തിന്‌ ഉജ്വല തുടക്കം. പ്രതിനിധി സമ്മേളന നഗറിൽ കോനിക്കര പ്രഭാകരൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്‌തു. എൻ എൻ ദിവാകരൻ താൽക്കാലിക അധ്യക്ഷനായി. പി എസ് ബാബു രക്തസാക്ഷി പ്രമേയവും കെ എ സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ  പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.  സംഘാടക സമിതി ജനറൽ കൺവീനർ എം എൻ രാജേഷ് സ്വാഗതം പറഞ്ഞു. എൻ എൻ ദിവാകരൻ, കെ വി സജു, കെ എസ് റോസൽ രാജ്, ഷീല മനോഹരൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ഷാജൻ, പി കെ ചന്ദ്രശേഖരൻ, കെ വി നഫീസ എന്നിവർ പങ്കെടുക്കുന്നു.  എട്ട്‌ ലോക്കലുകളിൽ നിന്നായി ഏരിയ കമ്മിറ്റി അംഗങ്ങളടക്കം 149 പ്രതിനിധികൾ പങ്കെടുക്കുന്നു. സംഘടന, പ്രവർത്തന റിപ്പോർട്ടിൽ പൊതുചർച്ച തുടങ്ങി. ഞായറാഴ്ചയും ചർച്ച തുടരും. മറുപടി, ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണം, ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ്‌ എന്നിവ നടക്കും.   തിങ്കളാഴ്ച  വൈകിട്ട്‌  നാലിന്‌ ചെറുകുന്നിൽ നിന്ന്‌ ചുവപ്പുസേനാ മാർച്ചും ബഹുജന പ്രകടനവും ആരംഭിക്കും. പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (വെട്ടുകാട് സെന്റർ) സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സംഗീത സായാഹ്നം ഉണ്ടാകും. Read on deshabhimani.com

Related News