അർജുനിന്റെ ജീവൻ രക്ഷിക്കാൻ നടപടിയെടുക്കണം
തൃശൂർ ഉത്തര കർണാടകയിലെ അങ്കോള ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനിന്റെ ജീവൻ രക്ഷിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ല ലോറി ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ധർണ നടത്തി. കോർപറേഷൻ ഓഫീസ് പരിസരത്ത് നടത്തിയ ധർണ മോട്ടോർ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം കെ ബാലകൃഷ്ണൻ അധ്യക്ഷനായി. പി എ സിദ്ധിക്ക്, കെ വി ഹരിദാസ്, കെ ജെ സ്റ്റാലിൻ, കെ ഒ തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com