പെയിന്റിങ് എക്സിബിഷൻ 
നാളെ മുതല്‍



തൃശൂർ കേരള ചിത്രകലാപരിഷത്ത്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 മുതൽ 28 വരെ   ലളിതകലാ അക്കാദമിയിൽ ‘വയനാടിനൊരു കൈത്താങ്ങ് പെയിന്റിങ് എക്സിബിഷൻ’ സംഘടിപ്പിക്കും.ശനി പകൽ 11ന് പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ശിൽപ്പി ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയാകും. 75 ചിത്രകാരന്മാരുടെ 75 കലാസൃഷ്ടികളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, കെ എസ് ഹരിദാസ്, പി എസ് ഗോപി, സോമൻ അഥീന, അനിത വർമ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News