കോമ്പിങ്‌ 
ഓപ്പറേഷൻ: 500ഓളം പ്രതികൾ പിടിയിൽ



തൃശൂർ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.  മൂന്ന് ജില്ലകളിലും രാത്രി കോമ്പിങ് ഓപ്പറേഷൻ നടത്തി. തൃശൂർ സിറ്റി, തൃശൂർ റൂറൽ, പാലക്കാട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിലാണ്  ഓപ്പറേഷൻ നടത്തിയത്.  216 അബ്കാരി കേസുകളും  130 മയക്കുമരുന്നു കേസുകളും രജിസ്റ്റർ ചെയ്തു.  ഒളിവിൽ കഴിഞ്ഞിരുന്ന 395  വാറണ്ട് പ്രതികളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടി. വിവിധ കേസുകളിലെ 94 പ്രതികളെയും അറസ്റ്റ് ചെയ്തു.  കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന്റെയും ഭാഗമായും പൊതുജനസുരക്ഷ മുൻനിർത്തിയും ഇത്തരം കോമ്പിങ്‌ ഓപ്പറേഷനുകൾ തുടർന്നും നടത്തുമെന്ന് ഡിഐജി എസ് അജിതാബീഗം അറിയിച്ചു. Read on deshabhimani.com

Related News