അപകടമാണ് ...അരുത്

കൊണ്ടാഴി എഴുന്നള്ളത്തുകടവ് തടയണയ്ക്കു മുകളിലൂടെ സാഹസികമായി വാഹനം കൊണ്ടുപോകുന്നു


കൊണ്ടാഴി  മുന്നറിയിപ്പുകൾ അവഗണിച്ച് കൊണ്ടാഴി എഴുന്നള്ളത്തുകടവ് ചെക്ക്ഡാമിനുമുകളിലൂടെയുള്ള യാത്ര അപകടം വിളിച്ചുവരുത്തുന്നു. കൊണ്ടാഴി–-തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ തടയണ നിർമിച്ചിരിക്കുന്നത്. ഗായത്രിപ്പുഴയിൽ നീരൊഴുക്ക് വർധിക്കുമ്പോൾ ചെക്ക്ഡാമിന് മുകളിലൂടെ വെള്ളമൊഴുകുന്നത് അവഗണിക്കുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. ബൈക്കും കാറുമുൾപ്പെടെയുള്ള വാഹനങ്ങളാണ് എളുപ്പത്തിനായി ഈ വഴി തെരഞ്ഞെടുക്കുന്നത്.  ചെക്ക് ഡാമിനുകീഴെ പാറയിടുക്കുകൾ നിറഞ്ഞ സ്ഥലമാണ്.  പ്രതീക്ഷിക്കാത്ത സമയത്ത് നീരൊഴുക്കും വർധിക്കും. ഇതുവഴി  കടക്കാതിരിക്കാൻ പഞ്ചായത്തധികൃതർ സ്ഥാപിച്ച ഇരുമ്പുറെയിൽ മാറ്റിയ നിലയിലാണ്. ഏതവസ്ഥയിലും ചെക്ക് ഡാമിൽ പ്രവേശിക്കാനാവും. കഴിഞ്ഞ മാസം മായന്നൂർ സ്വദേശിയായ സ്‌കൂട്ടർ യാത്രികൻ അപകടത്തിൽപ്പെട്ടു. സ്‌കൂട്ടർ കയർകെട്ടി വലിച്ചെടുക്കുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കി ദിശതെറ്റി കാർ പുഴയിലേക്ക് മറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.  അപകടങ്ങളിൽ പാഠം പഠിക്കാത്തതും നിയമങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ ഇടപെടാത്തതുമാണ്  ഇവിടെ പ്രശ്നം. അവ​ഗണിക്കുംതോറും  അപകടം സുനിശ്ചിതമാണ്. Read on deshabhimani.com

Related News