കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക്‌ കത്തയച്ചു



തൃശൂർ  പൂരം വെടിക്കെട്ടു സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കെ രാധാകൃഷ്‌ണൻ എംപി  പ്രധാനമന്ത്രിക്ക്‌ കത്തയച്ചു. പുതിയ നിയമം  തേക്കിൻകാട്‌ മൈതാനത്ത്‌ വെടിക്കെട്ട്‌ മുടക്കും. വെടിക്കെട്ട്‌ പുരയിൽ നിന്ന്‌ 200 മീറ്റർ അകലെയാകണം വെടിക്കെട്ട്‌ നടത്താൻ. ഇതനുസരിച്ച്‌ സ്വരാജ്‌ റൗണ്ടിൽപ്പോലും വെടിക്കെട്ട്‌ നടക്കില്ല. 2008 ൽ നിലവിൽ വന്ന നിയമപ്രകാരം ഇത്‌ 45 മീറ്ററായിരുന്നു. വെടിക്കെട്ടിന്‌ 100 മീറ്റർ ദൂരെ കാണികളെ അനുവദിച്ചിരുന്നു. ഇനി അതും പറ്റില്ല. വെടിക്കെട്ട്‌ പുരയിൽനിന്ന്‌ 300 മീറ്റർ അകലെ നിൽക്കണം. അങ്ങനെയെങ്കിൽ തേക്കിൻകാട്‌ മൈതാനവും സ്വരാജ്‌ റൗണ്ടും കടന്ന്‌  കെഎസ്‌ആർടിസി  ബസ്‌സ്‌റ്റാൻഡിന്‌ സമീപമോ എംജി റോഡിൽ കോട്ടപ്പുറം പാലത്തിന്‌ സമീപമോ നിൽക്കേണ്ടി വരും. ഇവിടെനിന്ന്‌ വെടിക്കെട്ട്‌ കാണൽ അസാധ്യമാണെന്ന്‌ കത്തിൽ വ്യക്തമാക്കി. തൃശൂരിലെ ജനങ്ങളുടെ വികാരമായ പൂരവും വെടിക്കെട്ടും ഇല്ലാതാക്കുന്ന നിയമം ഉടൻ റദ്ദാക്കണമെന്ന്‌ എംപി കത്തിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News