കേന്ദ്ര ഉത്തരവിനെതിരെ പ്രതിഷേധം

പൂരം വെടിക്കെട്ട്‌ മുടക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവ്‌ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം തൃശൂർ ഏരിയ 
കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനം


തൃശൂർ  പൂരം വെടിക്കെട്ട്‌ മുടക്കുന്ന കേന്ദ്ര സർക്കാർ  ഉത്തരവിനെതിരെ പ്രതിഷേധം ഇരമ്പി.  ഉത്തരവ്‌ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ  സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ സ്‌ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കാളിയായി. വെടിക്കെട്ട് പുരയിൽ നിന്ന് 200 മീറ്റർ അകലെയായിരിക്കണം വെടിക്കെട്ട് നടത്തേണ്ടതെന്ന ഭേദഗതി തൃശൂർ പൂരം വെടിക്കെട്ടിനെ പ്രതിസന്ധിയിലാക്കും. കേരളത്തിലെ മറ്റുപൂരങ്ങളെയും  ബാധിക്കുന്നതാണ് പുതിയ മാനദണ്ഡങ്ങൾ. ഇതിനെതിരെ വൻ ജനരോഷമാണ്‌ ഉയർന്നിരിക്കുന്നത്‌. ജനഹിതം മാനിച്ച്‌ ഉത്തരവ്‌ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സിപിഐ എം  ഏരിയ കമ്മിറ്റി  നേതൃത്വത്തിൽ പ്രകടനം നടത്തിയത്‌.  പ്രകടനത്തിൽ പൂരപ്രേമികളും പങ്കാളികളായി. കോർപറേഷൻ ഓഫീസ്‌ പരിസരത്ത്‌ ചേർന്ന  പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റിയംഗം പി എ പുരുഷോത്തമൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം കെ മുരളിധരൻ, പാട്ടുരായ്‌ക്കൽ ലോക്കൽ സെക്രട്ടറി പി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News