എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

എൽഡിഎഫ്‌ ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


ചേലക്കര  എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിന്റെ  പ്രചാരണത്തിനായുള്ള ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ എംപി  ഉദ്ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്  അധ്യക്ഷനായി.   സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം   പി കെ ബിജു, ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീൻ എംഎൽഎ, കോൺഗ്രസ്‌ എസ്‌ സംസ്ഥാന സെക്രട്ടറി സി ആർ വത്സൻ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ചാമക്കാല, നാഷണൽ ലീഗ്‌ ജില്ലാ സെക്രട്ടറി  ഷാജി പള്ളം, കെ കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ്‌ പ്രിൻസ്‌, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ബാബു എന്നിവർ സംസാരിച്ചു. ചേലക്കര ടൗണിൽ സെന്റ്‌ ജോർജ്‌ ഓർത്തഡോക്‌സ്‌ സുറിയാനി പള്ളിക്ക്‌ സമീപമുള്ള കെട്ടിടത്തിലാണ്‌ ഓഫീസ്‌ തുറന്നത്‌.   Read on deshabhimani.com

Related News