ആന്‍സിയെത്തി; 
അഞ്ജലിയുടെ പരിശീലകയായി

ജൂനിയർ വിഭാഗം ലോങ് ജംപ്‌ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജലി സോജനെ സഹോദരിയും പരിശീലകയുമായ ആൻസി സോജൻ കെട്ടിപ്പുണർന്നപ്പോൾ


 കുന്നംകുളം സീനിയർ പെൺകുട്ടികളുടെ ലോങ് ജംപ് മത്സരത്തിൽ അഞ്ജലി സോജൻ സ്വർണത്തിലേക്ക് കുതിക്കുന്നത് കാണാൻ സ്‌കൂൾ കായിക മേളയിലെ നിരവധി റെക്കോഡുകൾക്ക് ഉടമയായ ആൻസി സോജനും എത്തിയിരുന്നു. സഹോദരിയായിട്ടല്ല, അനിയത്തിയുടെ പരിശീലകയായി. 4.84 മീറ്റർ ചാടി അഞ്ജലി സ്വർണം സ്വന്തമാക്കി. അസമിൽ നടന്ന നാഷണൽ സ്‌കൂൾ മീറ്റിൽ അഞ്ജലി 5.19 മീറ്റർ മറികടന്നിരുന്നു. നാട്ടിക ഫീഷറീസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ചേച്ചിയെ പോലെ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.  അവസരത്തിനൊത്ത് ടെക്‌നിക്കുകൾ മാറ്റി പരീക്ഷിക്കാനും അതിവേഗ കുതിപ്പിനുള്ള കഴിവുമാണ് അഞ്ജലിയുടെ പ്രത്യേകത.  ലോങ് ജംപിലും ട്രിപ്പിൾ ജംപിലുമാണ് മത്സരിക്കുന്നത്. സ്‌പോട്‌സ് ക്വാട്ടയിൽ ഇന്ത്യൻ നേവിയിൽ ജോലിയിൽ പ്രവേശിച്ച ആൻസി ഫെബ്രുവരിയിൽ നടക്കുന്ന സാഫ് ഗെയിംസിനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞവർഷം ജൂനിയർ വിഭാ​ഗത്തിൽ മത്സരിച്ചപ്പോൾ രണ്ടാംസ്ഥാനത്തേക്ക് അഞ്ജലി പിന്തള്ളപ്പെട്ടിരുന്നു. അന്ന് സ്വർണം നേടിയ കാൽഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ്സുകാരി വി എം അശ്വതിക്ക് തന്നെയാണ് ജൂനിയർ വിഭാ​ഗത്തിൽ സ്വർണം. 4.90 മീറ്റർ ചാടിയായിരുന്നു നേട്ടം.  എന്നാൽ സീനിയറിനേയും ജൂനിയറിനേയും പിന്നിലാക്കിയ സബ്ജൂനിയർ വിഭാ​ഗത്തിലെ എൻ ജി ​ഗായത്രി 4.91 മീറ്റർ ചാടി.  ഏങ്ങണ്ടിയൂർ സെന്റ് തോമസ് സ്കൂളിലെ ഒമ്പതാംക്ലാസ്സുകാരിയാണ് ​എൻ ജി ​ഗായത്രി.   Read on deshabhimani.com

Related News