ഹൈദരാലിയുടെ ഓർമയ്ക്കായി പുരസ്കാരം ഏര്‍പ്പെടുത്തണം: കലാമണ്ഡലം ​ഗോപി

ജനഭേരി സംഘടിപ്പിച്ച കലാമണ്ഡലം ഹൈദരാലി അനുസ്മരണത്തിന്റെ ഭാ​ഗമായി അരങ്ങേറിയ നളചരിതം നാലാം ദിവസം കഥകളിയില്‍ സദനം കൃഷ്ണന്‍കുട്ടിയും കലാമണ്ഡലം പ്രവീണും


തൃശൂർ കേന്ദ്ര സംഗീത നാടക അക്കാദമി യുവ പുരസ്കാർ മാതൃകയിൽ കേരള സംഗീത നാടക അക്കാദമി കലാമണ്ഡലം ഹൈദരാലിയുടെ ഓർമയ്ക്കായി പുരസ്കാരം ഏർപ്പെടുത്തണമെന്ന് കലാമണ്ഡലം ഗോപി ആവശ്യപ്പെട്ടു. ജനഭേരിയുടെ പ്രതിമാസ പരിപാടിയും കലാമണ്ഡലം ഹൈദരാലി അനുസ്മരണവും ഉദ്ഘാടനം ‌ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി കെ വിജയനും പ്രൊഫ. സാവിത്രി ലക്ഷ്മണനും ചേർന്ന്  കലാമണ്ഡലം ഗോപിയെ ആദരിച്ചു. കലാമണ്ഡലം ഗോപി അഡ്വ. സി കെ നാരായണനെ   പൊന്നാടയണിയിച്ചു. ഡോ. പ്രഭാകരൻ പഴശി അധ്യക്ഷനായി. ഡോ. എം എൻ വിനയകുമാർ, ഡോ. ധർമരാജ് അടാട്ട്, എം പി സുരേന്ദ്രൻ,  ഇ ഡി ഡേവിസ്, വി മുരളി, ജലീൽ ടി  കുന്നത്ത് എന്നിവർ സംസാരിച്ചു. നളചരിതം നാലാം ദിവസം കഥകളി അരങ്ങേറി. സദനം കൃഷ്ണൻകുട്ടി,  മാർ​ഗി വിജയകുമാർ, കലമണ്ഡലം പ്രവീൺ എന്നിവർ അരങ്ങിലെത്തി. Read on deshabhimani.com

Related News