തടവറയിൽ നിന്ന്‌ ശുദ്ധമായ പഴക്കേക്ക്‌



 തൃശൂർ  ക്രിസ്‌മസ്‌, നവവത്സര ദിനങ്ങൾ പ്രമാണിച്ച്‌ ജയിലിൽ നിന്ന്‌  ഇതാ ശുദ്ധമായ പഴക്കേക്ക്‌.   വിയ്യൂർ സെൻട്രൽ ജയിലിലെ  ഫ്രീഡം ഫുഡ് യൂണിറ്റാണ്‌ കേക്കുകൾ വിൽക്കുന്നത്‌. സർക്കാരിന്റെ  ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന യൂണിറ്റിൽ  പ്യൂവർ ഫോർ ഷുവർ എന്ന സന്ദേശവുമായാണ്‌ ശുദ്ധമായ കേക്ക്‌ ഒരുക്കുന്നതെന്ന്‌  സൂപ്രണ്ട്‌ കെ അനിൽകുമാർ പറഞ്ഞു. രാസവസ്‌തുക്കൾ ചേർക്കാതെ യഥാർഥ പഴങ്ങൾ കൊണ്ടുള്ള ഫ്രൂട്ട് കേക്കാണ്‌  ഉൽപ്പാദിപ്പിക്കുന്നത് . സെയിൽസ്‌ കൗണ്ടറിൽ  ദിവസവും ലഭിക്കുന്ന പ്ലം കേക്കുകൾക്കു പുറമേയാണ് മുന്തിരി, പഴം എന്നിവ ചേർത്തുള്ള ഫ്രൂട്ട്‌ കേക്ക്‌  വിപണിയിൽ എത്തിയത്‌. 750 ഗ്രാമിന്‌ 280 രൂപയാണ്‌ വില. വിപണിയിൽ  വൻ ഡിമാന്റുണ്ട്‌. ഈ മാസം മൂന്ന്‌ ടൺ വിൽപ്പനയാണ്‌ ലക്ഷ്യമിടുന്നത്‌. Read on deshabhimani.com

Related News