പൊലീസ്‌ സേനയിൽ 
ഇനി റിപ്പോർട്ടർമാരും

കേരള പൊലീസ്‌ സേനയിലേക്ക്‌ ആദ്യ റിപ്പോർട്ടർമാരുടെ ബാച്ച്‌ സത്യപ്രതിജ്‌ഞ ചെയ്യുന്നു


തൃശൂർ കേരള പൊലീസ്‌ സേനയിലേക്ക്‌ ആദ്യ റിപ്പോർട്ടമാർമാരുടെ ബാച്ച്‌  പുറത്തിറങ്ങി.  ബാച്ചിൽ എട്ടുപേരിൽ ആറും വനിതകളാണ്‌. ആദ്യമായാണ്‌ വനിതകളെ ഈ പരിശീലനത്തിന്‌ തെരഞ്ഞെടുത്തത്‌. റിപ്പോർട്ടേഴ്‌സ്‌ (ഗ്രേഡ്‌ 2–- മലയാളം)   തസ്‌തികയിലാണ്‌ നിയമനം. ഓരോ ജില്ലയിലേയും സ്‌പെഷ്യൽ ബ്രാഞ്ച് സിഐഡി  ഡിറ്റാച്ച്മെന്റുകളിലേക്കാണ്‌ നിയമനം.  രാമവർമപുരം പൊലീസ്‌ അക്കാദമി പരേഡ്‌ ഗ്രൗണ്ടിൽ നടക്കുന്ന ഓത്ത്‌ ടേക്കിങ് സെറിമണിയിൽ  കേരള പൊലീസ്‌ അക്കാദമി ഡയറക്ടർ ഗോപേഷ്‌ അഗർവാൾ മുഖ്യാതിഥിയായി.   ഇവർക്ക് ഷോർട്ട്‌ ഹാൻഡ്‌, ടൈപ്പ്‌ റൈറ്റിങ്‌,   കൗണ്ടർ അർബൻ ടെററിസം, ബോംബ് ഡിറ്റക്ഷൻ, വിഐപി സെക്യൂരിറ്റി, ജംഗിൾ ട്രെയിനിങ്‌ കരാത്തെ,  ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ്‌  എന്നീ പരിശീലനങ്ങൾ നൽകി.  അത്യാധുനിക ആയുധങ്ങളായ  എ കെ 47,   ഇൻസാസ്, എസ്‌എൽആർ, എൽഎംജി, ഗ്ലോക്ക്‌ പിസ്‌റ്റൾ, കർട്ടിൻ, സ്‌റ്റൺ ഗൺ  എന്നിവയിലും പരിശീലനം നേടി.   വിവിധ നിയമങ്ങൾ,  ഇന്റേണൽ സെക്യൂരിറ്റി ബോംബ് ഡിറ്റക്ഷൻ ആൻഡ്‌ ഡിസ്പോസൽ,  ഫോറൻസിക് സയൻസ്,   സൈബർ കുറ്റകൃത്യങ്ങൾ  തുടങ്ങിയവയിലും പരിശീലനം നേടി.   മലപ്പുറം സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പരിശീലനവും  ഹൈ ആൾട്ടിട്യൂഡ് പരിശീലനവും നൽകി. അസിറ്റൻഡ്‌  ഡയറക്ടർ (ഔട്ട്ഡോർ)  എം എ മനോജ് പ്രതിജ്‌ഞ ചൊല്ലികൊടുത്തു.  അസിസ്‌റ്റൻഡ്‌ ഡയറക്ടർമാരായ ആർ   സുനീഷ് കുമാർ, പി എ  മുഹമ്മദ്‌ ആരിഫ്‌,  എസ്‌ നജീബ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News