കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം
തൃശൂർ കേന്ദ്രബജറ്റില്‍ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തൊഴിൽ–- വ്യവസായ, റെയിൽവേ വികസനം, കാർഷികമേഖല, സാംസ്‌കാരിക രംഗം എന്നിവയ്‌ക്കൊന്നും കേന്ദ്ര ബജറ്റിൽ ഫണ്ട് അനുവദിക്കാതെ കേരള ജനതയെ വഞ്ചിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. കേന്ദ്രകമ്മിറ്റിയംഗം ഗ്രീഷ്‌മ അജയ്ഘോഷ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി പി ശരത്ത്പ്രസാദ്, ജില്ലാ ട്രഷറർ കെ എസ് സെന്തിൽ കുമാർ, സംസ്ഥാന കമ്മിറ്റിയംഗം സുകന്യ ബൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി സി എസ് സംഗീത്, ജില്ലാ സെക്രട്ടറിയറ്റംഗം പി ഡി നെൽസൺ, ബ്ലോക്ക് സെക്രട്ടറി എ ആർ രാഹുൽനാഥ് എന്നിവർ സംസാരിച്ചു. Read on deshabhimani.com