ചൂണ്ടലിൽ അറ്റകുറ്റപ്പണി തുടങ്ങി

മുരളി പെരുനെല്ലി എംഎൽഎയും മറ്റു ജനപ്രതിനിധികളും ചൂണ്ടൽ പാടത്ത് റോഡിന്റെ അറ്റകുറ്റപ്പണികൾ വിലയിരുത്തുന്നു


കുന്നംകുളം  തൃശൂർ-–-കുറ്റിപ്പുറം സംസ്ഥാനപാതയിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. മുണ്ടൂർ മുതൽ ചൂണ്ടൽ പാലം വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും റോഡ് പൂർണമായും തകർന്നനിലയിലായിരുന്നു. മുരളി പെരുനെല്ലി എംഎൽഎയുടെ ശ്രമഫലമായി ഈ ഭാഗത്ത് റോഡ് നിരപ്പാക്കി ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നതിന് 59 ലക്ഷം രൂപ അനുവദിച്ചിരുന്നു.  ജില്ലയിൽ ബിറ്റുമിൻ കോൺക്രീറ്റ്‌ പ്ലാന്റ് പ്രവർത്തിക്കാത്തതും തുടർച്ചയായുള്ള മഴയും പണികൾ തടസ്സപ്പെടുത്തി.  ആഗസ്റ്റ് 15 ന്  പണി തുടങ്ങാൻ നിശ്ചയിച്ചിരുന്നു.  മഴ പെയ്തതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിന്നതിനാൽ പണി തുടങ്ങാനായില്ല. എംഎൽഎ  കെഎസ്ടിപി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആലത്തൂർ പ്ലാന്റിൽ നിന്നും ബിറ്റുമിൻ കോൺക്രീറ്റ് എത്തിച്ചാണ് അടിയന്തരമായി പ്രവൃത്തി പുനരാരംഭിച്ചത്.  തുടർച്ചയായുണ്ടായ മഴയാണ് പണിയാരംഭിക്കുന്നതിന് തടസ്സമായത് എന്നിരിക്കെ പണിയാരംഭിക്കുന്നഘട്ടത്തിൽ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ നടത്തിയ സമരാഭാസങ്ങൾ തള്ളിക്കളയണമെന്നും കാലാവസ്ഥ അനുകൂലമായാൽ രണ്ടു ദിവസത്തിനുള്ളിൽ പണികൾ തീർക്കാനാകുമെന്നും എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News