ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദിയുടെ നാടകമേളയ്ക്ക് തിരിതെളിഞ്ഞു
പുഴയ്ക്കൽ ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദിയുടെ ഏഴാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് തിരിതെളിഞ്ഞു. ചൂരക്കാട്ടുകര അയ്യപ്പൻകാവ് ക്ഷേത്ര മൈതാനിയിൽ ആദ്യകാല നാടകപ്രവർത്തകരായ കെ കെ വേലപ്പൻ, സി എ നന്ദകുമാർ, ഐ ഐ വിജയൻ, സി എസ് രാമചന്ദ്രൻ, സി കെ ശ്രീധരൻ, കെ എൻ രാധാകൃഷ്ണൻ, പി കൊച്ചുകുട്ടൻ, ഇ ഡി വിശ്വനാഥൻ, സി കെ ഗംഗാധരൻ, സി എസ് മോഹനൻ, പി ആർ രാമദാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നാടകവേദി പ്രസിഡന്റ് ഇ എസ് വിജയകുമാർ അധ്യക്ഷനായി. സെക്രട്ടറി എൻ ജെ ശ്രീകുമാർ, കൺവീനർ ഇ കെ ശ്രീനിവാസൻ, പഞ്ചായത്തംഗങ്ങളായ വി കെ മോഹിനി, ഇ യു ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പാലാ കമ്യൂണിക്കേഷന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന നാടകം അരങ്ങേറി. വ്യാഴാഴ്ച കോഴിക്കോട് സങ്കീർത്തനയുടെ വെളിച്ചം എന്ന നാടകം അരങ്ങേറും. Read on deshabhimani.com