ചാഴൂരിലിനി നാടകക്കാലം
ചാഴൂർ നാടക പ്രവർത്തകരായിരുന്ന കെ എം മുഹമ്മദ്, സജീവ് ചിറാക്കോലി എന്നിവരുടെ സ്മരണയ്ക്കായി ചാഴൂർ ഗ്രാമീണ നാടകവേദി സംഘടിപ്പിക്കുന്ന നാടകോത്സവം 26മുതൽ 30വരെ ചാഴൂർ എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 26ന് എറണാകുളം ആക്ട് ലാബിന്റെ ‘പാടുക പാട്ടുകാരാ', അടാട്ട് പഞ്ചമി തിയറ്റേഴ്സിന്റെ ‘കവചിതം', 27ന് ചേർപ്പ് നാടകപ്പുരയുടെ ‘പ്ലാം യാ ല്യൂബ്യൂയ്', 28ന് കൊളത്തൂർ പാർത്ഥസാരഥിയുടെ ‘ഊണിന് നാലണ മാത്രം', പാലക്കാട് അഭിനയശ്രീയുടെ ‘ഒറ്റ വരിയിൽ ഇത്രമാത്രം', കൊളത്തൂർ ബ്ലാക്ക് കർട്ടന്റെ ‘പണയം', 29ന് തൃശൂർ ഫയർ തിയറ്റർ ഫാമിലിയുടെ ‘മുംബൈയിലെ ഒരു ഉഷ്ണ രാത്രിയിൽ', അട്ടപ്പാടി തിയറ്റർ റൂട്ട്സ് ആൻഡ് വിങ്സിന്റെ ‘മിന്നുന്നതെല്ലാം', 30ന് ആലപ്പുഴ തെസ്പിയൻ തിയറ്ററിന്റെ ‘ജോസഫിന്റെ റേഡിയോ', വല്ലച്ചിറ മഹാരസികൻ ക്ലബ്ബിന്റെ ‘നവരാഷ്ട്ര കഥ' എന്നീ 10 നാടകങ്ങൾ അരങ്ങേറും. നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. പെരുവനം കുട്ടൻ മാരാർ, സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പവതി, സിനിമാ നാടക പ്രവർത്തകരായ ഗായത്രി വർഷ, പ്രിയനന്ദനൻ, ശശിധരൻ നടുവിൽ, പി ജി സുർജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻദാസ് എന്നിവർ പങ്കെടുക്കും. 27ന് നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ ജന്മ ശതാബ്ദിയും കെപിഎസിയുടെ 75–--ാം വാർഷികവും ആഘോഷിക്കും. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. 30ന് സമാപന സമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, നാടക പ്രവർത്തകൻ നരിപ്പറ്റ രാജു എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. ടി ആർ രമേഷ് കുമാർ, കൺവീനർ മസൂദ് കെ വിനോദ്, ട്രഷറർ ബി എ ബെന്നി എന്നിവർ പങ്കെടുത്തു. Read on deshabhimani.com