ക്രിക്കറ്റ് ടൂർണമെന്റ്‌: റൂറൽ പൊലീസ് ടീം ജേതാക്കൾ



തൃശൂർ തൃശൂർ ഓഫീസേഴ്സ് ക്ലബ് നടത്തിയ ഗവ. എംപ്ലോയീസ് ക്രിക്കറ്റ് ടൂർണമെന്റിൽ തൃശൂർ റൂറൽ പൊലീസ് ടീം ജേതാക്കളായി. മത്സരത്തിൽ ജില്ലയിലെ 16 വിവിധ ഗവ. ഡിപ്പാർട്‌മെന്റ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ എൽഎസ്‌ജിഡി ഡിപ്പാർട്മെന്റ് ടീമിനെയാണ്‌ തകർത്തത്‌.  ട്രോഫി വിതരണം സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ നിർവഹിച്ചു. ടൂർണമെന്റിലെ മികച്ച താരമായി റൂറൽ പൊലീസിലെ സജീഷിനെ തെരഞ്ഞെടുത്തു്.  മികച്ച ബാറ്റ്‌സ്‌മാനായി എക്സൈസ് ഡിപ്പാർട്‌മെന്റിലെ പി വി വിശാൽ, ബെസ്റ്റ് ബൗളർ സജീഷ് (റൂറൽ പൊലീസ്), ബെസ്റ്റ് ഫീൽഡർ ശ്രീനാഥ് (റൂറൽ പൊലീസ്) എന്നിവരെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News