വീണ്ടും കടന്നല്‍ ആക്രമണം; 2 പേര്‍ക്ക് പരിക്ക്



ചാലക്കുടി  തിരുമുടിക്കുന്ന് ത്വക് രോഗാശുപത്രിയില്‍ കടന്നല്‍ക്കുത്തേറ്റ് പരിക്കേറ്റവരുടെ എണ്ണം കൂടുന്നു. ഞായറാഴ്ച മൂന്ന് പേര്‍ക്ക് കടന്നലിന്റെ കുത്തേറ്റതിനു പിന്നാലെ തിങ്കളാഴ്ച രണ്ടുപേര്‍ക്കും കുത്തേറ്റു. ഇതോടെ കടന്നല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചായി. തിരുമുടിക്കുന്ന് സ്വദേശികളായ കുനൽ ജോസഫ്, ഭാര്യ റോസി, മകൾ ഷൈജി, പോൾ, ബാബു കണ്ണമ്പുഴ എന്നിവർ തിരുമുടിക്കുന്ന് ത്വക് രോഗാശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയുടെ ചാണ്ടിപാലം കനാൽ ബണ്ട് ഭാഗത്തുകൂടി യാത്ര ചെയ്തവർക്കാണ് കടന്നല്‍ ക്കുത്തേല്‍ക്കുന്നത്. ആശുപത്രിയിലെ ഏതോ മരത്തിലാണ് കടന്നൽക്കൂട്. വാർഡ് മെമ്പർ ലിജോ ജോസ് അറിയിച്ചതിനെത്തുടർന്ന്‌ വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടന്നൽക്കൂട് കണ്ടെത്താനായില്ല. Read on deshabhimani.com

Related News