പെട്രോൾ പമ്പ് ജീവനക്കാരൻ വാഹന ഉടമയെ 
തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു



ഇരിങ്ങാലക്കുട  പെട്രോള്‍ പമ്പ് ജീവനക്കാരന്റെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്. കാട്ടൂര്‍ റോഡില്‍ അവറാന്‍ പെട്രോള്‍ പമ്പില്‍ വാഹനത്തിൽ ഗ്യാസ് നിറക്കാന്‍ എത്തിയ തൊമ്മാന വീട്ടില്‍ ഷാന്റോ (52) യെയാണ് ജീവനക്കാരൻ കൂളിമുട്ടം കിള്ളികുളങ്ങര സജീവൻ അലൂമിനിയം പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.  വാഹനത്തില്‍ ഗ്യാസ് നിറക്കാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിലാണ് ജീവനക്കാരൻ ഷാന്റോയെ ആക്രമിച്ചത്. അടിയേറ്റ്  രക്തം വാര്‍ന്ന ഷാന്റോയെ ആശുപത്രിയിലെത്തിക്കാൻ പമ്പ് ജീവനക്കാരും മാനേജർമാരും തയ്യാറായില്ല. പൊലീസെത്തിയാണ് ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിയെ  പൊലീസ്  കസ്റ്റഡിയിലെടുത്തു. Read on deshabhimani.com

Related News