രോഗീ പരിചരണത്തിനും കുടുംബശ്രീ



തൃശൂർ വീട്ടുവേല, രോഗീ പരിചരണം, പ്രസവ ശുശ്രൂഷ, ആശുപത്രിയിൽ കൂട്ടിരിപ്പ്, പാചകം തുടങ്ങിയ സേവനങ്ങൾ നഗരപ്രദേശങ്ങളിൽ മിതമായ നിരക്കിൽ ലഭ്യമാക്കുന്ന കുടുംബശ്രീ ക്വിക്ക് സെർവ് പദ്ധതിക്ക് തൃശൂരിൽ തുടക്കമായി.  ഡെപ്യൂട്ടി മേയർ എം എൽ റോസി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൻ റെജില കൃഷ്ണകുമാർ അധ്യക്ഷയായി. കേരള ഗ്രാമീൺ ബാങ്ക് റീജണൽ മാനേജർ എസ് ശ്യാമള യൂണിഫോം വിതരണം ചെയ്തു. സത്യഭാമ വിജയൻ, ജെസി അശോകൻ, സിജു കുമാർ, എൻ സിന്ധു  എന്നിവർ  സംസാരിച്ചു. Read on deshabhimani.com

Related News