ദേശീയപാതയില്‍ 3 ലോറികൾ കൂട്ടിയിടിച്ചു; ലോറി ഡ്രൈവര്‍ക്ക് പരിക്ക്



ആമ്പല്ലൂർ  ദേശീയപാത ആമ്പല്ലൂര്‍ സിഗ്നലില്‍ മൂന്ന് ലോറികള്‍ കൂട്ടിയിടിച്ചു. ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. സിഗ്നല്‍ കാത്ത് കിടന്നിരുന്ന തടി ലോറിക്കു പിറകില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ തടിലോറി മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്ക്  ഇടിച്ചുകയറി.  പുതുക്കാട് നിന്നും അഗ്നിരക്ഷ സേനയെത്തി കണ്ടെയ്‌നര്‍ ലോറിയുടെ ക്യാബിന്‍ വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടെയ്‌നര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.  ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് കരുതുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗ്യാസ് ടാങ്കര്‍ ലോറി കാലിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.   Read on deshabhimani.com

Related News