മിന്നൽച്ചുഴലി 
‘സ്‌ക്വോൾ’ പ്രതിഭാസം



തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്‌ചയുണ്ടായ  മിന്നൽച്ചുഴലി ‘സ്‌ക്വോൾ’ പ്രതിഭാസമെന്ന്‌ നിഗമനം. സാധാരണ വീശുന്ന കാറ്റിന്‌ പെട്ടെന്ന്‌ വേഗം കൂടുന്ന രീതിയാണിത്‌. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ശക്തമായ കാറ്റുണ്ടാകും. കാർഷിക മേഖലയിലാണ്‌ കൂടുതൽ നാശം വിതയ്‌ക്കുക.       കാറ്റിന്റെ വേഗം വർധിച്ച്‌ മണിക്കൂറിൽ 50–-60 കിലോമീറ്ററാകും. 20 സെക്കന്റ്‌ മുതൽ മൂന്നു മിനിറ്റ്‌ വരെയാണ്‌ നീണ്ട്‌ നിൽക്കുക.  ഇടിമിന്നൽ–- മഴ മേഘങ്ങൾ താഴേക്ക്‌ തള്ളുമ്പോഴാണ്‌ ഇത്തരം ശക്തമായ കാറ്റ്‌ ഉണ്ടാകുന്നത്‌. തെളിഞ്ഞ ആകാശമുള്ള ഘട്ടങ്ങളിൽ ഇത്‌ സംഭവിക്കില്ല. നിമിഷങ്ങൾക്കുള്ളിലാണ്‌ സ്‌ക്വോൾ ഉണ്ടാക്കുകയെന്നതിനാൽ  മുൻകൂട്ടി പ്രവചിക്കുക പ്രയാസകരമാണ്‌.     അതേസമയം കഴിഞ്ഞ ആഴ്‌ചയുണ്ടായ ശക്തമായ കാറ്റ്‌ ‘ഗുസ്‌ത്‌നാഡോ’  പ്രതിഭാസമാണെന്നാണ്‌ വിലയിരുത്തൽ. സ്‌ക്വോളുമായി താരതമ്യം ചെയ്യുമ്പോൾ വേഗം കുറവാണ്‌. കാറ്റിന്റെ വേഗത  മണിക്കൂറിൽ 30–- 40 കിലോമീറ്ററാണ്‌. 30 സെക്കന്റ്‌ വരെയാണ്‌ നീണ്ട്‌ നിൽക്കുക.  ഇത്തരം കാറ്റുകള്‍ പെട്ടെന്നുണ്ടാകുന്നതിനാല്‍ എപ്പോള്‍ വീശും, എത്ര നേരം വീശും എന്നെല്ലാം പ്രവചിക്കുക അസാധ്യമാണ്.  നമ്മുടെ നാട്ടിൽ ഇത്തരം പ്രതിഭാസം പൊതുവെ ഉണ്ടാക്കാത്തതാണ്‌. പടിഞ്ഞാറൻ രാജ്യങ്ങളിലാണ്‌ സ്‌ക്വോളും ഗുസ്‌ത്‌നാഡോയും വീശാറുള്ളത്‌. അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങളാണ്‌ ഇത്തരം പ്രതിഭാസത്തിന്‌ കാരണം. എന്നാൽ ഇതിന്‌ വഴിവെക്കുന്ന കാരണത്തിൽ കൃത്യമായ പഠനം ആവശ്യമാണെന്നാണ്‌ കാലാവസ്ഥ വിഗദ്‌ധരുടെ ആവശ്യം. Read on deshabhimani.com

Related News