റേഷൻ വ്യാപാരികൾ ധർണ നടത്തി
തൃശൂർ ജില്ലയിലെ റേഷൻ വ്യാപാരികൾ കലക്ടറേറ്റിനു മുന്നിൽ ധർണയും പ്രകടനവും നടത്തി. റേഷൻ വ്യാപാരികളെ ദ്രോഹിക്കുന്ന ഡിഎസ്‌ഒയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ധർണ ഉദ്ഘാടനം ചെയ്‌തു. സി മോഹൻപിള്ള അധ്യക്ഷനായി. ടി മുഹമ്മദാലി, സെബാസ്റ്റ്യൻ ചൂണ്ടൽ, പി ഡി പോൾ എന്നിവർ സംസാരിച്ചു. Read on deshabhimani.com