തുല്യതാ പരീക്ഷകള്‍ തുടങ്ങി
തൃശൂർ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷ ആരംഭിച്ചു. ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിലായി 104 പഠിതാക്കളാണ് പരീക്ഷയെഴുതുന്നത്. ഞായറാഴ്‌ചയും പരീക്ഷയുണ്ട്. നാലാം തരം പരീക്ഷ ഞായറാഴ്‌ച നടക്കും. അതിഥിത്തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാ പദ്ധതിയുടെ പരീക്ഷയായ ‘മികവുത്സവം' കൊടകര പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യും. പട്ടികജാതിവിഭാഗങ്ങളിലുള്ള പഠിതാക്കൾക്കായുള്ള ‘നവചേതന' പദ്ധതിയുടെ നാലാം തരം പരീക്ഷയും ഞായറാഴ്‌ച ചേലക്കര പഞ്ചായത്തിൽ നടക്കും. Read on deshabhimani.com