സ്‌നേഹയാത്ര ക്യാമ്പയിന്‍

ഡിവൈഎഫ്‌ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി സ്‌നേഹയാത്ര ക്യാമ്പയിന്‍ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാല്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു


ചാലക്കുടി വയനാട്ടിലെ ദുരിതബാധിതർക്ക് വീട് നിർമിച്ച് നൽകാനായി ഡിവൈഎഫ്‌ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി സ്‌നേഹയാത്ര ക്യാമ്പയിൻ സംഘടിപ്പിച്ചു. ഒമ്പത് സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.  യാത്രക്കാരിൽ നിന്നും ടിക്കറ്റ് ചാർജ്‌ ഈടാക്കാതെ സംഭാവന സ്വീകരിക്കും. ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ ഫ്ലാഗ് ഓഫ് ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ ബി ഷബീർ, ഇ എ ജയതിലകൻ, നിധിൻ പുല്ലൻ, ലിസൻ ജോൺസൺ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News